[Date Prev][Date Next] [Thread Prev][Thread Next] [Date Index] [Thread Index]

Re: [smc-discuss] Re: Fwd: Call for translations (Debian 5.0 "lenny" release notes)



25 January 2009 12:41 AM നു, Praveen A <pravi.a@gmail.com> എഴുതി:
> താത്പര്യമുള്ളവര്‍ക്കോരോരോ ഫയലായെടുക്കാം. ഞാന്‍ about.po എടുത്തു.
> നമുക്കു് ഏകദേശം ഒരാഴ്ച സമയമാണുള്ളതു്.

ഇന്നു് മുതല്‍ ഡെബിയന്‍ പരിഭാഷയുമായി ബന്ധപ്പെട്ട കത്തുകള്‍
http://lists.debian.org/debian-l10n-malayalam/ എന്ന
ലിസ്റ്റിലായിരിയ്ക്കും നടക്കുന്നതു്. പ്രധാനപ്പെട്ട അറിയിപ്പുകള്‍
മാത്രമേ smc-discuss ല്‍ വരൂ. ഡെബിയന്‍ പരിഭാഷാ കൂട്ടായ്മയില്‍ ചേരാന്‍
താത്പര്യമുള്ളവരോടെല്ലാം debian-l10n-malayalam ലിസ്റ്റില്‍ ചേരാന്‍
അഭ്യര്‍ത്ഥിയ്ക്കുന്നു. ഇതു് smc-discuss ല്‍ തിരക്കു് കുറയ്ക്കാനും
പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സഹായിയ്ക്കും. ഇതു് വളരെ നേരത്തെ
ചെയ്യാനാഗ്രഹിച്ചതാണെങ്കിലും ലിസ്റ്റ് ശേഖരത്തിനു് യൂണികോഡ്
പിന്തുണയില്ലാത്തതിനാല്‍ നീട്ടി വയ്ക്കുകയായിരുന്നു.

മറ്റു പ്രത്യേക ലിസ്റ്റുകള്‍ക്കും പദ്ധതിയുണ്ടെങ്കിലും (യൂണികോഡ് പിന്തുണ
അത്യാവശ്യമില്ലാത്തതിനാല്‍ smc-calendar എന്ന ലിസ്റ്റ്
തുടങ്ങിയിട്ടുണ്ടു്
http://lists.nongnu.org/mailman/listinfo/smc-calendar ) സാവന്നയിലെ
ശേഖരത്തിനു് യൂണികോഡ് പിന്തുണയില്ലാത്തതിനാല്‍ തത്കാലം മാറ്റി
വച്ചിരിയ്ക്കുകയാണു്. സാവന്ന ഹാക്കര്‍മാര്‍ അതു് ശരിയാക്കാമെന്നു്
പറഞ്ഞിട്ടുണ്ടു്. എന്നു് ശരിയാകുമെന്നറിയില്ല.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

Reply to: